Advertisement

പൊലീസ് മെഡല്‍; അനര്‍ഹരെ ഒഴിവാക്കാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി

April 8, 2022
Google News 1 minute Read
Police Medal Updated criteria

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നത് തടയാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തരവിറക്കി. മെഡല്‍ വേണമെങ്കില്‍ അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. മെഡലിനായി വനിതകള്‍ക്കുള്ള മാനദണ്ഡത്തില്‍ ഇളവ് വരുത്തിയതിനൊപ്പം സംസ്ഥാനത്ത് ആദ്യമായി ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിഗണിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തു പൊലീസുകാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ഉന്നതരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവരെ തിരുകിക്കയറ്റുവെന്നും അനര്‍ഹര്‍ക്കു മെഡല്‍ ലഭിക്കുന്നുവെന്നും നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്.

പുതിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ;
മെഡല്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം സര്‍വീസുണ്ടായിരിക്കണം.ഇതില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിലായിരിക്കണം. സി.പി.ഒ മുതല്‍ എസ്.ഐ വരെയുള്ളവര്‍ക്കാണ് ഈ നിബന്ധന. പേഴ്‌സണല്‍ സ്റ്റാഫിലുളളവര്‍ മെഡല്‍ നേടുന്നത് ഒഴിവാക്കും. ഇതുവരെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലില്ലായിരുന്നു. ഇനി ലോ ആന്‍ഡ് ഓര്‍ഡറില്‍ ജോലി ചെയ്യുന്ന രണ്ട് പേര്‍ക്ക് മെഡല്‍ നല്‍കും.

Read Also : ധീരജ് വധക്കേസ്: ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ്യം

മെഡല്‍ ലഭിക്കാനുള്ള വനിതകളുടെ ചുരുങ്ങിയ സര്‍വീസ് കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് ഏഴായി കുറച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനായി വകുപ്പ് തല അന്വേഷണമോ വിജിലന്‍സ് അന്വേഷണമോ നിലവിലുണ്ടാവരുതെന്നും പത്ത് വര്‍ഷത്തിനിടെ അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം നിലനിര്‍ത്തി. ഒരു വര്‍ഷം നല്‍കുന്ന മെഡലുകളുടെ എണ്ണം 285ല്‍ നിന്ന് 300 ആയി ഉയര്‍ത്താനും തീരുമാനിച്ചു.

Story Highlights: Police Medal Updated criteria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here