പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി.എന്‍.പ്രതാപന്‍

ദേശീയ പാത 544ലുള്ള തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് ടി.എന്‍.പ്രതാപന്‍ എംപി. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചതെന്ന് എംപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപി പറയുന്നു. പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്.
പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പന്നിയങ്കരയില്‍ പുതിയ ടോള്‍ തുറന്നിട്ടുണ്ട്. ആയതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നേരത്തെയുണ്ടായിരുന്ന ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തില്‍ പറയുന്നതെന്ന് എംപി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍.പ്രതാപന്‍ എംപിയോട് പറഞ്ഞു. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനത്തില്‍ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ 60കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒരു ടോള്‍ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയാണ് പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയതെന്ന് ടി.എന്‍.പ്രതാപന്‍ എംപി പറഞ്ഞു.
പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പന്നിയങ്കരയില്‍ പുതിയ ടോള്‍ തുറന്നിട്ടുണ്ട്. ആയതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നേരത്തെയുണ്ടായിരുന്ന ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തില്‍ പറയുന്നു.
Story Highlights: TN Prathapan says closure of Paliyekkara toll plaza is under consideration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here