സില്‍വര്‍ ലൈനില്‍ പ്രതിഷേധം കടുപ്പിക്കും; നൂറ് ജനസദസ്സുകള്‍ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ്

ഏപ്രില്‍ അവസാനത്തോടെ സില്‍വര്‍ ലൈനെതിരായി നൂറ് ജനസദസുകള്‍ പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ആരെതിര്‍ത്താലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐഎം നേതൃത്വത്തിന് തന്നെ പദ്ധതിയുടെ ഭവിഷ്യത്തുകള്‍ മനസിലായിട്ടുണ്ട്. ജനങ്ങളെ ബോധം കെടുത്തിയാലേ പദ്ധതിയെ കുറിച്ച് സിപിഐഎമ്മിന് ബോധവത്ക്കരണം നടത്താന്‍ കഴിയൂ എന്നും എംഎം ഹസന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാനത്തെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണം. തീരുമാനം പുനപരിശോധിക്കണം. മുഖ്യമന്ത്രിയുടെ ആഗ്രഹമാണ് സ്വാഗത പ്രസംഗത്തിലെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം. പാര്‍ട്ടിയുടെ നിലപാട് സാമൂഹികാഘാത പഠനം നടത്തില്ല എന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാം മുന്നറിയിപ്പും കണ്ടു. അതിനെല്ലാം അര്‍ത്ഥം സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ ചിന്തയില്‍ തന്നെ ഈ പദ്ധതിയുടെ പ്രശ്‌നങ്ങളെ കുറിച്ച് ധാരണ വന്നു എന്നതാണ്.
എന്തുവന്നാലും സില്‍വര്‍ ലൈന്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം ഇതിനെ എതിര്‍ക്കുമ്പോള്‍ ഒരു അനുരഞ്ജന ശ്രമമാണ് ഭരണാധികാരികള്‍ നടത്തേണ്ടത്. അതിനെയെല്ലാം മുഖ്യമന്ത്രി അവഗണിക്കുകയാണ്. ജനങ്ങള്‍ക്കെല്ലാം അറിയാം. അവരെ ബോധം കെടുത്താതെ സില്‍വര്‍ ലൈനെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ സാധിക്കില്ല. മന്ത്രി സജി ചെറിയാനടക്കം കല്ല് പിഴുതെറിയാന്‍ പോയി. അതിനെയും ശക്തമായാണ് ജനങ്ങള്‍ എതിര്‍ത്തത്’. ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Read Also : സില്‍വര്‍ലൈന്‍ കേരളത്തിലെ വിഷയം; പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലില്ലെന്ന് പിബി അംഗം ബി.വി.രാഘവലു
സില്‍വര്‍ ലൈനില്‍ തുടര്‍പ്രക്ഷോഭം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് യുഡിഎഫ് തീരുമാനം.
കല്ലിടലിനെതിരെ നിലവിലെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും. പിഴുതെറിഞ്ഞ കല്ലുകള്‍ പുനസ്ഥാപിക്കുന്നതിന് മന്ത്രിമാര്‍ മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന കാര്യത്തില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകാനാണ് മുന്നണി ശ്രമം.
Story Highlights: udf protest against silver line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here