Advertisement

സില്‍വര്‍ലൈന്‍ കേരളത്തിലെ വിഷയം; പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലില്ലെന്ന് പിബി അംഗം ബി.വി.രാഘവലു

April 8, 2022
Google News 2 minutes Read
silverline is not party congress agenda says BV Raghavalu

സില്‍വര്‍ലൈന്‍ ചര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ അജണ്ടയിലില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബി വി.രാഘവലു. സില്‍വര്‍ ലൈന്‍ കേരള വിഷയമാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലാണ് നടക്കുകയെന്നും രാഘവലു പറഞ്ഞു.

കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചയാണ് നടക്കുന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്നുച്ചയോടെ പൂര്‍ത്തിയാകും. ഉച്ചയ്ക്ക് ശേഷം പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ ആരംഭിക്കുക.

Read Also : സില്‍വര്‍ ലൈന്‍ വരണമെന്നാണ് ആഗ്രഹം; പാരിസ്ഥിതിക കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കുന്നുവെന്ന് എസ്ആര്‍പി

അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കണമെന്നാണ് സിപിഐഎമ്മിന്റെ ആഗ്രഹമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്. പിണറായി വിജയനും യെച്ചൂരിയും ഒരു കാര്യം തന്നെയാണ് പറയുന്നത്. പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധയോടെ പരിഗണിക്കുന്നുണ്ട്. പരിസ്ഥിതി ആഘാത പഠനത്തില്‍ പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്നും വികസന വിരോധികളായ ചിലരാണ് പദ്ധതിക്കെതിരായി നില്‍ക്കുന്നതെന്നും എസ്ആര്‍പി കണ്ണൂരില്‍ പറഞ്ഞു.

Story Highlights: silverline is not party congress agenda says BV Raghavalu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here