Advertisement

കെ.വി. തോമസിന്റെ മൂക്കുചെത്തിക്കളയുമെന്ന് പറയുന്നത് കേട്ടു, ഒരുചുക്കും സംഭവിക്കില്ലെന്ന് പിണറായി

April 9, 2022
2 minutes Read
kv and pinarayi

കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിൽ കെ.വി. തോമസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.വി. തോമസിനെ ക്ഷണിച്ചത് കോൺ​ഗ്രസിന്റെ പ്രതിനിധിയായാണ്. സെമിനാറിൽ പങ്കെടുത്താൽ ചിലർ അദ്ദേഹത്തിന്റെ മൂക്കുചെത്തിക്കളയുമെന്നൊക്കെ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു ചുക്കും സംഭവിക്കില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. നാളെ എന്താകുമെന്ന പ്രവചനം നടത്താൻ തയ്യാറാകുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

സെമിനാറിൽ പങ്കെടുക്കരുതെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. എഐസിസി അംഗം കെ.വി. തോമസിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

Read Also : കെ.വി തോമസ് മുഖ്യമന്ത്രിക്കൊപ്പം സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് വേദിയിൽ

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ കോൺ​ഗ്രസുകാർ പോലും വെറുക്കുന്ന കെ. സുധാകരൻ എത്തിയതിന്റെ ഫലമായാണ് കോൺ​ഗ്രസ് നേതാക്കളെ സി.പി.ഐ.എം സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്ന അവസ്ഥയുണ്ടായത്. ഇത് ഊരുവിലക്കിന് സമാനമാണെന്നും എം.വി. ജയരാജൻ വിമർശിച്ചിരുന്നു.

Story Highlights: cpim seminar, Pinarayi Vijayan praises KV Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top