സെമിനാർ വേദിയിൽ കെ. സുധാകരനെതിരെ ആഞ്ഞടിച്ച് എം.വി. ജയരാജൻ

കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ. കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ കോൺഗ്രസുകാർ പോലും വെറുക്കുന്ന കെ. സുധാകരൻ എത്തിയതിന്റെ ഫലമായാണ് കോൺഗ്രസ് നേതാക്കളെ സി.പി.ഐ.എം സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്ന അവസ്ഥയുണ്ടായത്. ഇത് ഊരുവിലക്കിന് സമാനമാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
Read Also :കെ.വി തോമസ് മുഖ്യമന്ത്രിക്കൊപ്പം സി.പി.ഐ.എം പാർട്ടി കോൺഗ്രസ് വേദിയിൽ
വിവാദങ്ങൾക്കൊടുവിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിലെത്തിയത്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ വേദിയിലുണ്ട്.
എഐസിസി അംഗം കെ.വി. തോമസിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് ക്ഷണിച്ചിരുന്നു. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. കെവി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഉടനുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു.
Story Highlights: MV Jayarajan criticizes K. Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here