വിവരങ്ങൾ ചോർത്തി; നേപ്പാൾ സെൻട്രൽ ബാങ്ക് ഗവർണറെ പുറത്താക്കി

നേപ്പാൾ സെൻട്രൽ ബാങ്ക് ഗവർണർ മഹാപ്രസാദ് അധികാരിയെ പുറത്താക്കി. മഹാപ്രസാദിനെതിരെ അന്വേഷണം നടത്താനും മന്ത്രിമാരുടെ കൗൺസിൽ യോഗം തീരുമാനിച്ചു. നിർണായക വിവരങ്ങൾ ചോർത്തിയെന്നും ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും ആരോപിച്ചാണ് നടപടി. ഡെപ്യൂട്ടി ഗവർണർ നീലം ദുംഗന താൽക്കാലികമായി ചുമതലയേറ്റു.
ഗവർണറെ സസ്പെൻഡ് ചെയ്തതായി പ്രധാനമന്ത്രിയുടെ പ്രസ് അഡ്വൈസർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് 17-ാമത് ഗവർണറെ പുറത്താക്കി കത്ത് കൈമാറുന്നത്. കൗൺസിൽ യോഗം മഹാപ്രസാദ് അധികാരിയെ സസ്‌പെൻഡ് ചെയ്യാനും, രാജ്യത്തിന്റെ സാമ്പത്തിക നില തകർത്തതിന് അന്വേഷണം നടത്താനും തീരുമാനിക്കുകയായിരുന്നു. ആഡംബര വസ്തുക്കളുടെ ഇറക്കുമതി നിരോധിക്കണമെന്ന ധനമന്ത്രാലയത്തിന്റെ നിർദേശങ്ങൾ ഗവർണർ ചോർത്തിയെന്നാണ് കണ്ടെത്തൽ.
ആരോപണങ്ങൾ അന്വേഷിക്കാൻ മന്ത്രിമാരുടെ അനൗദ്യോഗിക സമിതിയും രൂപികരിച്ചു. ആഭ്യന്തര മന്ത്രി ബാൽ കൃഷ്ണ ഖണ്ഡ്, ധനമന്ത്രി ജനദർണ്ണ ശർമ്മ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ജ്ഞാനേന്ദ്ര ബഹാദൂർ കർക്കി, ഊർജ മന്ത്രി പമ്പഭൂസൽ, ആരോഗ്യ മന്ത്രി ബിരോദ് ഖതിവാഡ, കേന്ദ്രകാര്യ മന്ത്രി രാജേന്ദ്ര ശ്രേഷ്ഠ എന്നിവർ സംഘത്തിലുണ്ട്. അതേസമയം ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മുൻ ജഡ്ജി പുരുഷോത്തം ഭണ്ഡാരി അധ്യക്ഷനായ മൂന്നംഗ സമതിയോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: Nepal’s Central Bank Governor sacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here