പെയിൻ്റിംഗ് ജോലിക്കിടെയിൽ ലോട്ടറി വില്‍പ്പനയും; അക്ഷയ ലോട്ടറിയുടെ 70 ലക്ഷം പെയിന്റിംഗ് തൊഴിലാളിക്ക്
ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പെയിന്റിംഗ് തൊഴിലാളിയായ ശെല്‍വരാജിന്. ഏനാത്ത് കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ്.(pattanamthitta native painter won akshaya lottery)
പെയിൻ്റിംഗ് ജോലിക്കിടെയുള്ള ഇടവേളകളിലാണ് ശെൽവരാജ് ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുക. ലോട്ടറി ഏജന്‍സിയില്‍ നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ത്ത് പണം അടച്ചു കഴിഞ്ഞ് അതിൽ നിന്നു കിട്ടുന്ന കമ്മീഷന്‍ ഉപയോഗിച്ച് സ്വന്തമായി ഒരു ബുക്ക് ടിക്കറ്റും ശെൽവരാജൻ വാങ്ങും. അങ്ങനെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ തേടി ഭാഗ്യമെത്തിയത്. എ.ജെ. 564713 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
സ്ഥിരമായി ഏനാത്ത് കടയില്‍ നിന്നും ലോട്ടറി എടുക്കുന്നയാളാണ് ശെൽവരാജൻ. കഴിഞ്ഞ നാലു മാസമായി ദിവസവും രണ്ട് ബുക്ക് വാങ്ങി വൈകിട്ടും രാവിലെയുമായി നടന്ന് വില്‍ക്കും. ഭാഗ്യം തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ വീട്ടിയ ശേഷം മക്കളുടെ തുടർപഠനത്തിനും വീട് നിർമ്മാണത്തിനും തുക വിനിയോഗിക്കുമമെന്നും ശെൽവരാജൻ പറയുന്നു.
Story Highlights: pathanamthitta native painter won akshaya lottery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here