ശിവസേന ഭവന് മുന്നിൽ ഹനുമാൻ ഗീതം മുഴക്കി; 4 പേർ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഉച്ചഭാഷിണി വിവാദം രൂക്ഷമാകുന്നു. മുംബൈയിലെ ശിവസേന ആസ്ഥാനത്തിന് മുന്നിൽ ഹനുമാൻ ഗീതങ്ങൾ മുഴക്കി മഹാരാഷ്ട്ര നവനിർമ്മാൺ സേന. രാമ നവമിയോടനുബന്ധിച്ചാണ് ശിവസേന ഭവന് പുറത്ത് ഉച്ചഭാഷിണിയിൽ ഗാനങ്ങൾ മുഴക്കിയത്. സംഭവത്തിൽ എംഎൻഎസ് നേതാവ് യശ്വന്ത് കില്ലേക്കർ ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടാക്സി കാറിൽ ഉച്ചഭാഷിണി ഘടിപ്പിച്ചാണ് പ്രവർത്തകർ എത്തിയത്. ഹിന്ദു ദൈവമായ രാമന്റെയും എംഎൻഎസ് മേധാവി രാജ് താക്കറെയുടെയും ചിത്രങ്ങളടങ്ങിയ പ്ലക്കാർഡും വാഹനത്തിൽ ഉണ്ടായിരുന്നു. “ശ്രീരാമ രഥ്” (ശ്രീരാമന്റെ രഥം) എന്നും കാറിൽ എഴുതിയിരിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാർത്ഥനാ ഗാനം നിർത്തിച്ചു. വാഹനവും ഉച്ചഭാഷിണിയും പിടിച്ചെടുത്തു.
#WATCH | Maharashtra: Mumbai Police later stopped the Hanuman Chalisa on a loudspeaker that was being played by MNS outside Shiv Sena HQ in Mumbai. MNS leader Yashwant Killedar detained and taken to Shivaji Park police station. pic.twitter.com/Susq4AdWqY
— ANI (@ANI) April 10, 2022
എന്താണ് ഉച്ചഭാഷിണി വിവാദം?
അടുത്തിടെ എംഎൻഎസ് നേതാവ് രാജ് താക്കറെ മഹാരാഷ്ട്രയിലെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊലീസും ഭരണകൂടവും ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ, പള്ളികൾക്ക് മുന്നിൽ ഹനുമാൻ ഗീതങ്ങൾ ഉച്ചത്തിൽ മുഴക്കുമെന്ന് താക്കറെ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രസ്താവനയ്ക്ക് പിന്നാലെ എംഎൻഎസ് പ്രവർത്തകർ ഘട്കുപർ ഏരിയയിലെ പാർട്ടി ഓഫീസിന് മുന്നിൽ പ്രാർത്ഥനാ ഗീതങ്ങൾ മുഴക്കി. ശേഷം വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ സമാന രീതി പിന്തുടർന്നു. പലയിടങ്ങളിലും പൊലീസ് നടപടികൾ സ്വീകരിച്ചു. പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച നിരവധി പ്രവർത്തകർ കസ്റ്റഡിയിലാണ്.
Story Highlights: 4 MNS Workers Held For Blasting Hanuman Chalisa Outside Shiv Sena HQ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here