ജനങ്ങളെ ഇളക്കി വിടാൻ നോക്കേണ്ട; സിൽവർ ലൈൻ പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത് കോ-ലീ-ബി സഖ്യമെന്ന് കോടിയേരി

സിൽവർ ലൈൻ പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത് കോ-ലീ-ബി സഖ്യമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കും. ജനങ്ങളാണ് പാർട്ടിയുടെ ശക്തി. 1383 ഹെക്ടർ ഭൂമി മാത്രമാണ് പദ്ധതിക്കായി എടുക്കുന്നുന്നത്. ആ പ്രദേശത്തെ ജനങ്ങൾക്ക് വീട് നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാൻ സർക്കാരുണ്ടാകും. അതുകൊണ്ട് അവരെ ഇളക്കി വിട്ട് പദ്ധതി തകർക്കാമെന്ന് കോ-ലീ-ബി സഖ്യം കരുതരുത്. കേന്ദ്ര ഗവൺമെന്റ് 400 റെയിൽവേ സ്റേഷനുകളും
1400 കീ.മി റെയിൽവേ ട്രാക്കുകളുമാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. എല്ലാം സ്വകാര്യ വത്കരിക്കുകയാണ്. ഇവിടെ പൊതുമേഖലയിൽ ഒരു റെയിൽവേ വരുമ്പോൾ അതിനെ എതിർക്കുന്നു. ഇത്തരക്കാർ കോർപ്പറേറ്റുകൾക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നും അതുകൊണ്ടാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നതെന്നും കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു.
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമാണ്. അവരെ അണിനിരത്തികൊണ്ട് ഈ പദ്ധതി നടപ്പാക്കാൻ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് കോ-ലീ-ബി സഖ്യം മാനസിലാക്കുന്നതാണ് നല്ലതെന്ന് കോടിയേരി കൂട്ടിച്ചേർത്തു. പദ്ധതിയെ എതിർക്കുന്നവർ ഒറ്റപ്പെടും. അവരുടെ കൂടെ നിൽക്കുന്നവർ തന്നെ ഈ പദ്ധതിയെ അനുകൂലിച്ചുകൊണ്ടിരിക്കുകയാണ്. സിൽവർ ലൈൻ പദ്ധതി വേണമെന്ന് കെ വി തോമസ് ഉൾപ്പെടെയുള്ളവർ പറഞ്ഞു, ഇതാണ് നാട്ടിൽ ഉയർന്നുവരുന്ന വികാരമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : തന്നോട് ഇതുവരെ ഹൈക്കമാൻഡ് വിശദീകരണം ചോദിച്ചിട്ടില്ല: കെ.വി തോമസ്
പിണറായി വിജയൻ സർക്കാർ ഒരു കാര്യം പറഞ്ഞാൽ അത് ചെയ്യും. ഇച്ഛാശക്തിയുള്ള സർക്കാരാണ് കേരളത്തിലേത്. കൊവിഡ് കാലത്ത് അത് കണ്ടതാണ്. ദേശീയ പാത വികസനം നടക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോൾ എന്തായി. സിപിഐഎം ഒറ്റക്കെട്ടാണ്. പാർട്ടി കോൺഗ്രസിൽ രണ്ടു ചേരി ഇല്ല. ബംഗാൾ ഒരു ചേരി കേരളം ഒരു ചേരി എന്ന് മാധ്യമങ്ങൾ പറഞ്ഞു. സി പിഐ എം ഒരു ചേരിയാണെന്ന് പാർട്ടി കോൺഗ്രസ് തെളിയിച്ചു എന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
Story Highlights: Kodiyeri Balakrishnan On Silverline Project, CPI(M) Seminar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here