Advertisement

അവിശ്വാസത്തില്‍ കാലിടറി ഇമ്രാന്‍; പാകിസ്താനില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാളെ

April 10, 2022
Google News 1 minute Read
pakistan prime minister election tomorrow

പാകിസ്താനില്‍ പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നാളെ. ഷബാസ് ഷെരീഫാണ് സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇടക്കാല പ്രധാനമന്ത്രിയായി ഷഹബാസ് തുടരുമെന്നാണ് സൂചനകള്‍. ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പേ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു.

പാകിസ്താന്‍ പാര്‍ലമെന്റിന് പുറത്ത് ഇമ്രാന്‍ അനുകൂലികളുടെ പ്രതിഷേധം നടക്കുകയാണ്. പാകിസ്താന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തുപോകുന്നത്. അതിനിടെ ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്നലെ രാവിലെ പത്തരയോടെ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചിരുന്നു.

Read Also : ഇമ്രാന്‍ ഖാന്‍ പുറത്ത്; അവിശ്വാസ പ്രമേയം പാസായി

ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായതോടെ പ്രധാനമന്ത്രി പദം നഷ്ടമായിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു.സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചതോടെ ഭരണകക്ഷി അംഗങ്ങളും ദേശീയ അസംബ്ലിയില്‍ നിന്നിറങ്ങിപ്പോയി.

Story Highlights: pakistan prime minister election tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here