Advertisement

രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ മിഡ്എയര്‍ റോപ്‌വാക്ക്; ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് റാഫേല്‍ സുഗ്‌നോ; വിഡിയോ

April 10, 2022
Google News 2 minutes Read
Rafael Zugno Bridi

ഭൂമിയില്‍ നിന്ന് 6,326 അടി ഉയരത്തില്‍ രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍. ഇവ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രണ്ട് ബലൂണുകള്‍ക്കും ഇടയിലുള്ള കയറിലൂടെ ഒരാള്‍ നടക്കുന്നു. കേള്‍ക്കുമ്പോള്‍ അവിശ്വാസമെന്ന് തോന്നുമെങ്കിലും സംഭവം സത്യം തന്നെ. ബ്രസീല്‍ വംശജനായ റാഫേല്‍ സുഗ്‌നോ ബ്രിഡി എന്നയാളാണ് ആറായിരത്തിലധികം അടി ഉയരത്തില്‍ ഇത്തരത്തിലൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.

ഭൂമിയില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ റോപ് വാക്ക് പൂര്‍ത്തിയാക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ റാഫേല്‍ ഇടം പിടിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്.

വൈറലായ വിഡിയോയില്‍ ആകാശത്ത് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ 25 സെന്റീമീറ്റര്‍ നീളത്തിലുള്ള ചരടിലൂടെ നഗ്‌നപാദനായി നടക്കുന്ന റാഫേലിനെ കാണാം. ബ്രസീലിലെ തന്നെ സാന്താ കാതറീനയിലെ പ്രയ ഗ്രാന്‍ഡെയുടെ റെക്കോഡാണ് റാഫേല്‍ തകര്‍ത്തത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലാണ് റാഫേല്‍ പ്രകടനം നടത്തിയതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് (GWR) പറയുന്നു.

Story Highlights: Rafael Zugno Bridi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here