റഷ്യന്‍ അധിനിവേശം; യുക്രൈന്‍ ജനതയ്ക്കായി 10 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് ‘സ്റ്റാന്‍ഡ് അപ്പ് ഫോര്‍ യുക്രെയ്ന്‍’

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി രൂപീകരിച്ച ‘സ്റ്റാന്‍ഡ് അപ്പ് ഫോര്‍ യുക്രെയ്ന്‍’ ഇതുവരെ യുക്രൈന്‍ ജനതയ്ക്കായി സമാഹരിച്ചത് 10.8 ബില്യണ്‍ ഡോളറാണ്. യുക്രൈന്‍ ജനതയെ സഹായിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ആഗോള പ്രതിജ്ഞാ പരിപാടിയും പ്രചാരണവും മാര്‍ച്ച് 26നാണ് തുടക്കമിത്. ഇതിനുള്ളിലാണ് ക്യാംപെയിന്‍ ഇത്ര വലിയ തുക സമാഹരിച്ചത്.
യൂറോപ്യന്‍ കമ്മീഷനും കാനഡ ഗവണ്‍മെന്റും ചേര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ആണ് സ്റ്റാന്‍ഡ് അപ്പ് ഫോര്‍ യുക്രെയ്ന്‍. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും ജനങ്ങളുടെയും ഐക്യദാര്‍ഢ്യം ഇവിടെ വെളിച്ചം പ്രദാനം ചെയ്യുകയാണ്’. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘നിങ്ങളുടെ സഹായം ഭക്ഷണമോ, വെള്ളമോ, പാര്‍പ്പിടമോ, വൈദ്യസഹായമോ ആകട്ടെ – ഈ സമയത്ത് ഞങ്ങള്‍ നിങ്ങള്‍ക്കുള്ള പിന്തുണ തുടരുകയും യുക്രൈനിനായി നിലകൊള്ളുകയും ചെയ്യുകയാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു.
Story Highlights: stand up for ukraine campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here