Advertisement

സ്പീഡ് ബോട്ടിനെ പിന്തുടർന്ന് കൊലയാളി തിമിംഗലം; ഇത് ആശ്ചര്യപ്പെടുത്തുന്ന ദൃശ്യങ്ങൾ…

April 11, 2022
Google News 3 minutes Read

നമുക്ക് അത്ഭുതം തോന്നുന്ന, ആശ്ചര്യം നൽകുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു ദൃശ്യത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ കലവറയാണ് സമുദ്രം. അത്ഭുതങ്ങൾ ഒളിപ്പിച്ച പ്രകൃതിയുടെ വരം. ആഴക്കടലിൽ എണ്ണിയാൽ തീരാത്ത നിരവധി സമുദ്രജീവികളുണ്ട്. അവയ്‌ക്കെല്ലാം അവയുടേതായ പ്രത്യേകതകളും ഉണ്ട്. ഭീമകരമായത്, വേഗതയുള്ളത് തുടങ്ങി നിരവധി. അതിൽ വേഗത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് തിമിംഗലങ്ങൾ. സ്പീഡ് ബോട്ടിന് പിന്നാലെ പാഞ്ഞടുക്കുന്ന കൂറ്റൻ തിമിഗലത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സമുദ്രത്തിലൂടെ സ്പീഡിൽ പോയിക്കൊണ്ടിരുന്ന ബോട്ടിനു പിന്നാലെ പാഞ്ഞടുക്കുന്ന ഓർക്ക അഥവാ കൊലയാളി തിമിംഗലത്തിന്റെ വീഡിയോയാണിത്. പരമാവധി വേഗത്തിൽ നീങ്ങുന്ന സ്പീഡ് ബോട്ടിന് പിന്നാലെ മീറ്ററുകൾ മാത്രം അകലെയായാണ് തിമിംഗലം നീന്തുന്നത്. അക്രമിക്കാനെത്തുന്നത് കൊലയാളി തിമിംഗലമാണെങ്കിൽ സ്പീഡ് ബോട്ടിലാണെങ്കിൽ പോലും രക്ഷയില്ല എന്ന അടികുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ബോട്ടിലുള്ളവർ ജീവനുമായി രക്ഷപെടുമ്പോൾ തിമിംഗലം രസിച്ച് കടലിലൂടെ മലക്കംമറിഞ്ഞു നീന്തുകയാണെന്നും കുറിപ്പിൽ പറയുന്നു.

Read Also : എന്നെ കൊച്ചുമകനായി കാണാമോ? ഇത് ഹൃദ്യമായ വീഡിയോയെന്ന് സോഷ്യൽ മീഡിയ

ഈ വീഡിയോയിൽ ബോട്ടിനടുത്തായി തിമിംഗലം എത്തുന്നതും കാണാം. സമുദ്രത്തിലെ ഏറ്റവും വേഗതയുള്ള ജീവി എന്ന വിശേഷണം ഡോൾഫിനാണെങ്കിലും മണിക്കൂറിൽ 56 കിലോമീറ്റർ വേഗത്തിൽ നീങ്ങാൻ ഓർക്ക തിമിംഗലങ്ങൾക്ക് സാധിക്കും. ഡോൾഫിനുകളുടെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആണ്. 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 25 ലക്ഷത്തിനതധികം ആളുകളാണ് കണ്ടത്. കാണുമ്പോൾ നമുക്ക് ഭയം തോന്നുന്ന വീഡിയോ ഒരേ സമയം കാണികളിൽ കൗതുകവും ആശ്ചര്യവും സൃഷ്ടിക്കുന്നു.

തിമിംഗലം അക്രമിച്ചില്ലെങ്കിൽ പോലും ഭയത്തിൽ മരണം സംഭവിച്ചേക്കാം എന്നാണ് ആളുകൾ വീഡിയോയ്ക്ക് പ്രതികരിച്ചത്. കടലിൽ കൊലയാളി സ്രാവുകൾ പോലും ആക്രമിക്കാൻ ഭയപ്പെടുന്ന ജീവികളാണ് ഓർക്കകൾ. കൊലയാളി തിമിംഗലം എന്നാണ് വിളിപ്പേരെങ്കിലും ഇവർ പൊതുവെ അത്ര അപകടകാരികളല്ല.

Story Highlights: killer whale tries to catch up to speedboat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here