കള്ളപ്പണം വെളുപ്പിക്കല്‍; മല്ലികാര്‍ജുന ഖാര്‍ഗെയെ ഇഡി ചോദ്യം ചെയ്യുന്നു

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെ ഇഡി ചോദ്യം ചെയ്യുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യുന്നത്.
നാഷണല്‍ ഹെറാള്‍ഡ് പത്രം, യംഗ് ഇന്ത്യ, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസാണിത്. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച് അമ്പത് ലക്ഷം രൂപക്ക് വാങ്ങിയെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കലായിരുന്നു പിന്നിലെ പ്രധാനലക്ഷ്യം എന്നായിരുന്നു ആരോപണം.സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരായി കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നടക്കുന്നുണ്ട്.
Read Also : പഞ്ചാബ് കോൺഗ്രസിന്റെ ട്വിറ്റർ ഹാക്ക് ചെയ്തു
ഇ ഡിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. യംഗ് ഇന്ത്യയുടെയും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെയും ഭാരവാഹി സ്ഥാനം ഖാര്‍ഗെ വഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
Story Highlights: mallikarjun kharge ED questioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here