പഞ്ചാബ് കോൺഗ്രസിന്റെ ട്വിറ്റർ ഹാക്ക് ചെയ്തു

യുപി സർക്കാരിൻ്റെ അക്കൗണ്ടുകൾക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തു. എൻഎഫ്ടി ട്രേഡിംഗിനെക്കുറിച്ചുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് അറിയുന്നത്. അക്കൗണ്ടിൻ്റെ പ്രൊഫൈൽ ഫോട്ടോയും കവർ ഫോട്ടോയും ഹാക്കർമാർ മാറ്റിയിരുന്നു.
രാവിലെയോടെയായിരുന്നു സംഭവം. അക്കൗണ്ട് പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സമൂഹമാദ്ധ്യമ ഉപയോക്തക്കളുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. തുടർന്ന് കോൺഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ബീൻസ് ഒഫിഷ്യൽ കളക്ഷൻസിന്റെ പേരിൽ ഒരു സന്ദേശുവും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും, യുജിസിയുടേയുമെല്ലാം ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് കോൺഗ്രസിന്റെ അക്കൗണ്ടും ഹാക്ക് ചെയ്തത്.
Story Highlights: Punjab Congress Twitter accounts hacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here