മോദി-ബൈഡൻ ചർച്ച; ബുച്ച കൂട്ടക്കൊലയെ അപലപിച്ച് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള വെർച്വൽ ചർച്ച ആരംഭിച്ചു. യുക്രൈനിലെ സാഹചര്യം വലിയ ആശങ്കയാണുണ്ടാക്കുന്നതെന്നും റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി ചർച്ച നടത്തിയിരുന്നുവെന്നും മോദി ബൈഡനോട് പറഞ്ഞു. ബുച്ച കൂട്ടക്കൊലയെ മോദി ശക്തമായി അപലപിച്ചു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം ഡോളർ മാറ്റി റൂബിൾ – രൂപ വിനിമയമാക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തു വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മോദി-ബൈഡൻ ചർച്ച.
Read Also : ജപ്പാന്‍ പ്രധാനമന്ത്രിക്ക് ‘കൃഷ്ണപങ്കി’ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
യുക്രൈൻ ആക്രമണത്തിനു പിന്നാലെ വന്ന അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങളെ അതിജീവിക്കാൻ റഷ്യയ്ക്ക് ഒരു പരിധി വരെയെങ്കിലും സാധിച്ചെന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഉപരോധം കണക്കിലെടുക്കാതെ, കുറഞ്ഞ വിലയ്ക്ക് റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ മേടിക്കാനുള്ള ഇന്ത്യയുടെ നീക്കവും ചർച്ചയായേക്കും.
Story Highlights: Modi-Biden talks; Modi condemns Bucha massacre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here