ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 6 പേർ കൊല്ലപ്പെട്ടു

ഗുജറാത്തിലെ ബറൂച്ചിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. അപകടത്തിൽ 6 ഫാക്ടറി തൊഴിലാളികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഓം ഓർഗാനിക്‌സ് ഫാക്ടറിയിൽ സ്‌ഫോടനമുണ്ടായത്.
ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ് അപകടം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രാത്രി തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. സ്‌ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എഫ്‌എസ്‌എൽ റിപ്പോർട്ട് ഉടൻ തയ്യാറാക്കുമെന്നും എസ് പി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇതേ വ്യവസായ മേഖലയിലെ മറ്റൊരു സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
Story Highlights: Six killed in blast at a chemical factory in Gujarat’s Bharuch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here