Advertisement

ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്; കാടങ്കോട് നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ

April 11, 2022
Google News 2 minutes Read

പാലക്കാട് ആറ് വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം നൽകിയതിൽ വിശദീകരണവുമായി ക്ലബ് ഭാരവാഹികൾ. കാടങ്കോട് നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ ശെൽവ കുമാർ പറഞ്ഞു. ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്. ബൈക്കുമായി എത്തിയവർ ഓടിച്ചുതുടങ്ങിയപ്പോൾ കുട്ടിയും അവർക്കൊപ്പം ഓടിച്ചതാണെന്ന് സംഘാടകൻ വിശദീകരിച്ചു.

അതേസമയം ആറുവയസുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. ഞായറാഴ്ച കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്‌സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്. സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചത്.

Read Also : ആറുവയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; പിതാവിനെതിരെ കേസെടുത്തു

വരുന്ന 17, 18 തീയതികളില്‍ പാലക്കാട് നടക്കാനിരിക്കുന്ന മഡ് റെയ്‌സിംഗില്‍ പങ്കെടുക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ക്ലബുകളുടെ നേതൃത്വത്തിലുള്ള പരിപാടി. പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വീടുകളില്‍ കുട്ടികള്‍ക്ക് ചെറിയ പരിശീലനങ്ങള്‍ നല്‍കുന്നതല്ലാതെ പൊതു സ്ഥലത്ത് കുട്ടിയെ സാഹസിക പരിപാടിയില്‍ പങ്കെടുപ്പിച്ചതിനാണ് കേസ് എടുത്തതെന്നാണ് പൊലീസ് വാദം. ക്ലബ്ബുകാര്‍ക്ക് ലൈസന്‍സും ഇല്ലാതെയാണ് പരിശീലന പരിപാടി നടന്നത്. അസോസിയേഷന്‍ മാതൃകയിലുള്ളത് പോലെ ഇവര്‍ക്ക് അനുമതിയുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.

Story Highlights: Six years old child Mud racing Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here