ഐപിഎല്ലിൽ നാലാം ജയം തേടി ഗുജറാത്ത്; എതിരാളികൾ ഹൈദരാബാദ്

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. അതേസമയം രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം ചെന്നെെയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.
ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്‍ ഫോമിലേക്കെത്തിയത് ഗുജറാത്തിന് ആത്മവിശ്വാസം പകരുന്നു. മാത്യു വേഡ് കൂടി താളം കണ്ടെത്തിയാൽ ഓപ്പണിംഗ് ശക്തം. യുവതാരം സായ് സുദര്‍ശനും മികവ് കാട്ടുന്നു. നായകൻ ഹര്‍ദിക് പാണ്ഡ്യ സ്ഥിരത കാണിക്കുന്നുണ്ട്. ഡേവിഡ് മില്ലറുടെ അനുഭവസമ്പത്തും രാഹുല്‍ തെവാത്തിയയുടെ വെടിക്കെട്ടും ഗുജറാത്തിന്റെ വിജയ സാധ്യതകളെ സജീവമാക്കുന്നു. ഗുജറാത്തിന്റെ ബൗളിംഗ് നിരയും ശക്തമാണ്. മുഹമ്മദ് ഷമ്മി, ലോക്കി ഫെര്‍ഗൂസന്‍, റാഷിദ് ഖാൻ എന്നിവർ പന്തുകൊണ്ട് തിളങ്ങുന്നു.
അരങ്ങേറ്റക്കാരുടെ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെയും പരാജയപ്പെടുത്തി. എന്നാൽ രാജസ്ഥാന്‍ റോയല്‍സിനോട് 61 റണ്‍സിന് തോറ്റ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 12 റണ്‍സിനും തോറ്റു.
ഹാട്രിക് തോല്‍വിയിലേക്ക് ഹൈദരാബാദ് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും സിഎസ്‌കെയ്‌ക്കെതിരെ ജയത്തോടെ തിരിച്ചെത്തി. രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനവും പ്രതീക്ഷ നല്‍കുന്നു. ബാറ്റിംഗ് നിര ഇതേ പ്രകടന മികവ് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്.
Story Highlights: sunrisers hyderabad vs gujarat titans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here