Advertisement

വര്‍ക്ക് നിയര്‍ ഹോം പദ്ധതി; അറിയേണ്ടതെല്ലാം

April 11, 2022
Google News 1 minute Read

കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് വര്‍ക്ക് ഫ്രം ഹോം പദ്ധതി. അതായത് ഓഫീസില്‍ പോകാതെ തന്നെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാം. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയ വീട്ടമ്മമാര്‍ക്ക് പുറത്ത് ജോലിക്ക് പോകാതെ തന്നെ തൊഴില്‍ ചെയ്യാനുള്ള സംവിധാനമാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതി.

എന്താണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതി?

ഉന്നത വിദ്യാഭ്യാസം നേടിയ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ പദ്ധതിയാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതി. ഇതനുസരിച്ച് സ്ത്രീകള്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാന്‍ സാധിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണ വേളയിലായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് അമ്പത് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്..ഐടി കമ്പനി ജീവനക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഐടി കമ്പനികളുമായി ചേര്‍ന്നാവും ഈ പദ്ധതി നടപ്പാക്കുക.

എന്താണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ലക്ഷ്യം?

1.നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കു വേണ്ടി ഓണ്‍ലൈനായി വനിതകള്‍ക്ക് ജോലി ചെയ്യാനാകും.

  1. വീട്ടില്‍ നിന്ന് അധികം ദൂരത്തല്ലാതെ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് വരുമാന മാര്‍ഗമാകും.
    3.പദ്ധതിയുടെ ആവിര്‍ഭാവത്തോടെ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാന്‍ സാധിക്കും.
    4.ഐടി കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമാണ്.
  2. ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാന്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ സാധിക്കും.

വര്‍ക്ക് ഫ്രം ഹോമും, വര്‍ക്ക് നിയര്‍ ഹോമും തമ്മിലുള്ള വ്യത്യാസം?

വര്‍ക്ക് ഫ്രം ഹോമില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പല ഐടി ജീവനക്കാര്‍ക്കും നെറ്റ് കണക്ഷന്‍, വൈദ്യുതി ബന്ധം തുടങ്ങിയവ സംബന്ധിച്ച് പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഇതിനു പകരമായി വര്‍ക്ക് ഷെയറിംഗ് ബെഞ്ച് രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്ന ആശയം. വീടും ഓഫീസും തമ്മില്‍ വളരെയധികം ദൂരമുള്ള ജീവനക്കാര്‍ക്ക് ഇത്തരം വര്‍ക്ക് നിയര്‍ ഹോം ബെഞ്ചിന്റെ ഭാഗമാകാന്‍ സാധിക്കും. വീടിനടുത്തെവിടെയെങ്കിലുമായി പൊതു ഇടം കണ്ടെത്തി അവിടെയായിരിക്കും ഇങ്ങനെയുള്ള ജീവനക്കാര്‍ക്ക് ജോലി സൗകര്യം ഏര്‍പ്പെടുത്തുക. ഒരേ പ്രദേശത്തു നിന്ന് ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വര്‍ക്ക് ഫ്രം ഹോം രീതീയില്‍ ജോലി ചെയ്യുമ്പോള്‍ സാങ്കേതിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാര്‍ക്കായി വര്‍ക്ക് നിയര്‍ ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നതാണ്..

കൊവിഡ് കാലത്ത് തൊഴില്‍ ദാതാക്കള്‍ നടപ്പിലാക്കിയ വര്‍ക്ക് ഫ്രം ഹോം പദ്ധതി ഫലപ്രദമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്ക് നിയര്‍ ഹോം എന്ന പുതിയ പദ്ധതി കൂടെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കു വേണ്ടി ഓണ്‍ലൈനായി വനിതകള്‍ ജോലിയിലേക്ക് കടന്ന് വരുമ്പോള്‍ അത് ഐടി വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് കൂടെ കാരണമായി തീരുമെന്നാണ് വിലയിരുത്തല്‍.

Story Highlights: work near home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here