തടികുറച്ചാൽ ബോണസ്; ആരോഗ്യദിനത്തിൽ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫർ

വിശേഷ ദിവസങ്ങളിലും തൊഴിലാളികൾക്ക് അഭിനന്ദനപ്പൂർവ്വമായും ബോണസും ഇൻസെന്റീവ്‌സുമൊക്കെ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികൾക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഭവം സത്യമാണ്. സെറോധ കമ്പനിയിലെ ജീവനക്കാർക്ക് ആരോഗ്യം ശ്രദ്ധിച്ചാൽ ബോണസ് നൽകാമെന്നാണ് സെറോധയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന്റെ പ്രഖ്യാപനം. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ബ്രോക്കിങ് കമ്പനിയാണ് സെറോധ.
ലോകാരോഗ്യദിനത്തിലായിരുന്നു സെറോധയുടെ സി.ഇ.ഒ നിതിൻ കാമത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ.) 25-ന് താഴെയുള്ള ജീവനക്കാർക്ക് പ്രതിമാസവരുമാനത്തിന്റെ പകുതി ബോണസ് നൽകുംമെന്നാണ് നിതിൻ കാമത്ത് പറഞ്ഞത്. നിലവിൽ ബി.എം.ഐ 25 മേലെയുള്ളവർക്ക് ബി.എം.ഐ കുറച്ച് ബോണസ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ബി.എം.ഐ. 25.3 ആണെന്നും ഓഗസ്റ്റിനുള്ളിൽ അത് 24-നു താഴെയെത്തിച്ചാൽ വീണ്ടും ബോണസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : സ്പീഡ് ബോട്ടിനെ പിന്തുടർന്ന് കൊലയാളി തിമിംഗലം; ഇത് ആശ്ചര്യപ്പെടുത്തുന്ന ദൃശ്യങ്ങൾ…
നല്ല ആരോഗ്യവും ഫിറ്റ്നെസ്സും ജീവിതത്തിൽ നല്ലൊരു മാറ്റത്തിന് തുടക്കം കുറിക്കും. അദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ ഈ തീരുമാനം ബോഡിഷെയ്മിങ്ങിലേക്കും ഫാറ്റോഫോബിയയിലേക്കും ആളുകളെ നയിച്ചേക്കുമെന്ന ആശങ്കയും പലരും പങ്കുവെച്ചു. കമ്പനി ജീവനക്കാരുടെ ആരോഗ്യസംരക്ഷണം മുന്നിൽ കണ്ടാണ് ഇങ്ങനെയൊരു തീരുമാനം.
Story Highlights: Zerodha CEO announces bonus to employees for losing weight, netizens say ‘this isn’t healthy’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here