Advertisement

ഇഫ്താർ വിരുന്നിനിടെ കല്ലേറ്; ഗുജറാത്തിൽ വീണ്ടും വർഗീയ കലാപം

April 12, 2022
1 minute Read

ഗുജറാത്തിലെ ഹിമ്മത്ത് നഗറിൽ വീണ്ടും വർഗീയ കലാപം. തിങ്കളാഴ്ച രാത്രിയാണ് ഇവിടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച രാമ നവമി ദിനത്തിലും ഇവിടെ സമാനമായ കലാപം ഉണ്ടായിരുന്നു. ഞായറാഴ്ചത്തെ കലാപത്തിനു ശേഷം നിരവധി പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. എന്നാൽ, അന്ന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായില്ല.

തിങ്കളാഴ്ച വൈകിട്ട് നടന്ന ഇഫ്താർ വിരുന്നിനു നേരെ കല്ലേറുണ്ടായി. ഇതിനു പിന്നാലെയാണ് ഇരു മതവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെ പെട്രോൾ ബോംബുകൾ എറിഞ്ഞിരുന്നു. പൊലീസ് ലാത്തി ചാർജ് നടത്തിയാണ് കലാപകാരികളെ പിരിച്ചുവിട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച നടന്ന കലാപത്തിൽ നിരവധി കടകളും വാഹനങ്ങളും വീടുകളുമൊക്കെ അഗ്നിക്കിരയായിരുന്നു. വ്യാപകമായ കല്ലേറുമുണ്ടായി. 50 പേർക്കെതിരെയാണ് കേസെടുത്തത്.

Story Highlights: Communal clash erupts Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top