ദിയോഗർ റോപ്‌വേ അപകടം: രക്ഷാപ്രവർത്തനം പൂർത്തിയായി; പൊലിഞ്ഞത് 3 പേരുടെ ജീവൻ

ഝാർഖണ്ഡിലെ ദിയോഗർ റോപ്‌വേ അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. കേബിൾ കാറഇൽ കുടുങ്ങിക്കിടന്ന എല്ലാവരേയും രക്ഷപ്പെടുത്തി. ( deogarh ropeway accident )
ഞായറാഴ്ച വൈകീട്ടോടെയാണ് ദിയോഗറിലെ ട്രികുട് ഹിൽസിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുന്നത്. 45 ഓളം സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. കേബിൾ കാറുകളുടെ കൂട്ടിയിടിയിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. അപകടം സംഭവിച്ച് 40 മണിക്കൂറളെടുത്താണ് വ്യോമസേന രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
Read Also : അപകടം സംഭവിച്ചാൽ വാഹനം രജിസ്റ്റർ ആരുടെ പേരിലാണെന്നറിയാൻ എളുപ്പ വഴിയുമായി വാഹൻ സൈറ്റ്…
പത്ത് പേരെ ഇന്ത്യൻ വ്യോമസേനയുടെ Mi-77 വിമാനമുപയോഗിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ ഒരാൾ എയർ ലിഫ്റ്റിംഗിനിടെ ഹെലികോപ്റ്ററിൽ നിന്ന് വീണ് മരിച്ചു. സംഭവത്തിൽ ഝാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Operations are underway by #IAF to rescue stranded tourists and passengers on #Jharkhand ropeway at Trikut hill near Deoghar.
— Indian Air Force (@IAF_MCC) April 11, 2022
Nineteen tourists have been rescued till now by #IAF Mi17 V5 & Cheetah helicopters with Garud Commandos. #HarKaamDeshKeNaam pic.twitter.com/gYrH1zIkTl
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോപ്‌വേയാണ് ട്രികുടിലേത്. 800 മീറ്റർ നീളമുള്ള ഈ റോപ് വേ 2009 ലാണ് പ്രവർത്തനം ആരംഭിച്ചത്. ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ എന്നീ ത്രിമൂർത്തികളായി കാണുന്ന ട്രികുട് മലനിരകളിലേക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സഞ്ചാരികളാണ് എല്ലാ വർഷവം എത്തുന്നത്. കാൽനടയായി പോകാൻ പ്രയാസമായതിനാൽ മലയ്ക്ക് മുകളിലേക്ക് സഞ്ചാരികളെ എത്തിക്കാനാണ് കേബിൾ കാർ ആരംഭിച്ചത്.
Story Highlights: deogarh ropeway accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here