തൃശൂർ പൂരം: എറണാകുളം ശിവകുമാർ തെക്കേഗോപുര നട തുറക്കും

തൃശൂർ പൂരത്തിന് ഇത്തവണയും എത്തുന്നത് എറണാകുളം ശിവകുമാർ. തീരുമാനം കൊച്ചിൻ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാർ തെക്കേഗോപുരവാതിൽ തുറക്കുക. ഈ ചടങ്ങോടെയാണ് തൃശൂർ പൂര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ( ernakulam sivakumar thrissur pooram )
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് എറണാകുളം ശിവകുമാർ. കേരളത്തിലെ നാടൻ ആനകളിൽ തലയെടുപ്പുള്ള കൊമ്പനാണ് ശിവകുമാർ.
Read Also :പൂരം കൊഴുക്കും;തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി
പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതിൽ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന് കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് ഇത്. പൂരത്തലേന്നത്തെ ഈ ചടങ്ങിന് വലിയ ജനപങ്കാളിത്തമാണ് ഉള്ളത്.
Story Highlights: ernakulam sivakumar thrissur pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here