ജെഎൻയുവിലെ എബിവിപി ആക്രണം; തമിഴ്നാട്ടിൽ വിദ്യാർത്ഥി പ്രതിഷേധം

ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരെ തമിഴ്നാട്ടിൽ വിദ്യാർത്ഥി പ്രതിഷേധം. തിരുവാരൂർ കോന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇന്നലെ രാത്രി കാംപസിൽ പ്രതിഷേധ പ്രകടനം നടത്തിയത്. മൾട്ടി പർപ്പസ് ഹാൾ മുതൽ ഗേറ്റു വരെ പന്തം കൊളുത്തി പ്രകടനം നടത്തി. ഫ്രീഡം സ്പീക്കേഴ്സ് സ്റ്റുഡന്റ്സ് കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
രാമനവമി ദിനത്തിലെ പൂജയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പൂജയെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തത് സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്ന് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്നാല്‍ ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണത്തിന് പിന്നാലെ ഇതിനെ തള്ളി വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തി. യഥാര്‍ത്ഥ സംഭവം അധികൃതര്‍ മറച്ചുവയക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുടെ ആരോപണം.
ജെഎന്‍യുവിലെ എബിവിപി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ അക്രമ സംഭവങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ പങ്കാളികളായാല്‍ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നൽകി.
വിദ്യാര്‍ഥികളെ ആക്രമിച്ച എ ബി വി പിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 ഓളം എ ബി വി പിക്കാര്‍ക്കെതിരായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതുകൊണ്ട് കാര്യമില്ലെന്നും ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ജെ എന്‍ യുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 17 പേര്‍ക്കാണ് ഇന്നലത്തെ എ ബി വി പി ആക്രമണത്തില്‍ പരുക്കേറ്റത്.
Story Highlights: jnu attack protest tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here