4,900 രൂപയുടെ ഫോൺ കേടായി; നന്നാക്കി നൽകാതെ കടക്കാർ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് തൃശൂർ ഉപഭോക്തൃ കോടതി

പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കി നൽകാതെ മടക്കി കൊടുത്ത കടയുടമയ്‌ക്കെതിരെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് വിധി. ( thrissur court mobile phone compensation )
കഴിഞ്ഞ ദിവസമാണ് തൃശൂർ കാറളം സ്വദേശിയായ പോൾസൺ മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കകം തന്നെ മൊബൈൽ ബാറ്ററി ബൾജ് ചെയ്ത് പ്രവർത്തന രഹിതമായി. മതിലകത്തുള്ള മൊബൈൽ പാർക്കിൽ നിന്നായിരുന്നു ഫോൺ വാങ്ങിയത്. മൊബൈൽ ഫോണിന് വാറന്റി ഉള്ളതിനാൽ കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിനെ ഫോണിന്റെ തകരാർ പരിഹരിക്കുന്നതിനായി പോൾസൺ സമീപിച്ചു. എന്നാൽ തകരാർ പരിഹരിക്കാതെ ഇവർ ഫോൺ മടക്കി നൽകുകയായിരുന്നു.
തുടർന്ന് പോൾസ് ഉപഭോക്തൃ നിയമപ്രകാരം ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിൽപ്പനാനന്തരസേവനം മൊബൈൽ വിൽപന നടത്തിയ കടയുടമയും, സർവീസ് സെന്റർ ഉടമയും നൽകിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തുടർന്ന് 6000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
Story Highlights: thrissur court mobile phone compensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here