പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; അമ്മ ഉൾപ്പടെ 8 പേർ പിടിയിൽ

പതിനേഴുകാരിയെ ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയുൾപ്പടെ രണ്ടു പേര്‍ കൂടി പിടിയിൽ. ഇടുക്കി തൊടുപുഴയിലാണ് സംഭവം നടന്നത്. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷും പെൺകുട്ടിയുടെ അമ്മയുമാണ്
ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ചികിത്സയിലാരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടിയുടെ അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണ് പീഡനം നടന്നതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് വെളിപ്പെടുത്തിയത്. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ച സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് നേരത്തേ കേസില്‍ അറസ്റ്റിലായ പ്രതികള്‍.
Read Also : വനിതാ ഡോക്ടർക്കെതിരായ പീഡനം; സിഐക്കെതിരെ നടപടി
പതിനഞ്ചിലധികം പേരാണ് ഒന്നര വര്‍ഷത്തിനിടെ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകിയിരുന്നു. രോഗിയായ മാതാവിനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയ്ക്ക് ജോലി വാഗ്‌ദാനം നല്‍കിയാണ് പലരും പീഡനത്തിന് ഇരയാക്കിയത്. തുടര്‍ച്ചയായി ഒന്നര വര്‍ഷം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഒടുവിൽ ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി പറഞ്ഞിരുന്നതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Story Highlights: 17-year-old girl gang-raped; 8 persons arrested including mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here