Advertisement

“ഇത് അവരുടെ സ്വപ്നഭവനം”; മാതാപിതാക്കൾക്കായി ഒരു 20 വയസുകാരന്റെ സമ്മാനം…

April 13, 2022
Google News 2 minutes Read

മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നത് തന്നെയാണ് മക്കളുടെ ഏറ്റവും വലിയ സന്തോഷം. കുഞ്ഞു കുഞ്ഞു സമ്മാനങ്ങളായും അവർക്കിഷ്ടപെട്ട കാര്യങ്ങൾ ചെയ്തും അവരെ പുറത്തു കൊണ്ടുപോയും അവരെ സന്തോഷിപ്പിക്കാൻ നമ്മൾ പരമാവധി ശ്രമിക്കാറുണ്ട്. എന്നാൽ ഒരു ഇരുപത് വയസുകാരൻ തന്റെ മാതാപിതാക്കൾക്കായി നൽകിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. എന്താണെന്നെല്ലേ..

22 കാരനായ ആദം ബീൽസ് എന്ന ഐറിഷ് യൂട്യൂബർ താൻ സമ്പാദിച്ച പണം ഉപയോഗിച്ച് അവർക്കായി സ്വപ്ന ഭവനം സമ്മാനമായി നൽകിയിരിക്കുകയാണ്. 2020 ലാണ് ആദം അവർക്കായി വീട് വാങ്ങിയത്. എന്നാൽ കൊവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും കാരണം അവർക്ക് വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞില്ല. എന്നാലും നിയന്ത്രണങ്ങൾ നീങ്ങിയ ഉടൻ മാതാപിതാക്കളെ വീട് കാണിക്കുകയായിരുന്നു.

“ഞാൻ എന്റെ ജീവിതത്തിൽ ചെയ്തതെല്ലാം എന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കാനും അവർക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങൾ സമ്മാനിക്കാൻ വേണ്ടി കൂടിയായിരുന്നു. യൂട്യൂബ് എനിക്ക് അതിനായി നിരവധി അവസരങ്ങളും വാതിലുകളും തുറന്നു തന്നു. എനിക്ക് സാധിക്കില്ലെന്ന് കരുതിയതെല്ലാം എന്നെ ചെയ്യാൻ പ്രാപ്തനാക്കി. എന്റെ കുടുംബത്തിന് താങ്ങും അഭിമാനവും ആകാൻ സാധിച്ചു. ഇന്ന് എനിക്ക് വളരെ പ്രത്യേകതയുള്ള ദിവസമാണ്. ഞാൻ എന്റെ അമ്മയ്ക്കും അച്ഛനുമായി ഒരു പുതിയ വീട് വാങ്ങുകയാണ്” ആദം പറഞ്ഞു.

Read Also : 27 കോളേജുകളിൽ പ്രവേശനം; 30 കോടി രൂപയുടെ സ്കോളർഷിപ്പുകൾ; അത്ഭുതം ഈ പതിനെട്ടുകാരൻ…

വീട് കണ്ട നിമിഷം മുതൽ അവർക്ക് വീട് ഇഷ്ടപ്പെട്ടു. വീട് അലങ്കരിക്കാനായി കുറച്ച് ഫർണീച്ചറുകളും ആദം വീടിലേക്ക് വാങ്ങിച്ചു. മാതാപിതാക്കളെയും സഹോദരനെയും കണ്ണ് കെട്ടിയാണ് ആദം വീട്ടിലേക്ക് കൊണ്ടുപോയത്. കണ്ണിന്റെ കെട്ടഴിച്ചയുടൻ അച്ഛൻ ചോദിച്ചത് “നീ വീടു വാങ്ങിയോ?” എന്നാണ്. ഇത് നിങ്ങളുടേതാണ് എന്നായിരുന്നു ആദമിന്റെ മറുപടി. അമ്മ സന്തോഷത്താൽ ആദമിനെ ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് ആദമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Story Highlights: 20 year old YouTuber Buys His Parents Their Dream Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here