മൂന്നുവയസുകാരന്റെ കൊലപാതകം; കാമുകനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നതെന്ന് സഹോദരി

മൂന്നുവയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കുട്ടിയുടെ മുത്തച്ഛന്റെ ആരോപണം തള്ളി അമ്മയുടെ സഹോദരി. ആണ്‍സുഹൃത്തിനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നത്. കുട്ടി ചലനമറ്റ് കിടക്കുമ്പോള്‍ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറി. മകന്‍ രാവിലെ എഴുന്നേറ്റ് വീണ്ടും കിടന്നുവെന്നായിരുന്നു ആസിയയുടെ അപ്പോഴത്തെ പ്രതികരണമെന്നും ഹാജിറ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘രാവിലെ ജോലിക്ക് പോകാന്‍ റെഡിയാകുമ്പോള്‍ ആസിയ പത്രം വായിച്ച് ഇരിക്കുകയായിരുന്നു. തൊട്ടടുത്ത റൂമില്‍ എന്റെ മോളും ഷാനുവും (മരിച്ച കുട്ടി) കിടപ്പുണ്ടായിരുന്നു. അവളേം വിളിച്ച് കുഞ്ഞിനെ എണീപ്പിക്കാന്‍ പറഞ്ഞു. എന്റെ മോളാണ് ഉറക്കെ വിൡച്ചുപറഞ്ഞത്, ഉമ്മാ കുഞ്ഞെണീക്കുന്നില്ല എന്ന്. ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞിന്റെ കണ്ണ് ചെറുതായി തുറന്നിരിക്കുകയായിരുന്നു. വിളിച്ചിട്ടും വെള്ളം കുടഞ്ഞിട്ടും എണീക്കാതായതോടെ ഞാനാണ് എല്ലാവരെയും വിളിച്ചറിയിച്ചത്. അപ്പോ തന്നെ ഓട്ടോ വിളിച്ച് ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് മരിച്ചിട്ട് ഏറെ സമയം കഴിഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. കുഞ്ഞിന്റെ വായയിലും കഴുത്തിലും നേരിയ നിറവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ കുട്ടി ചലനമറ്റ് മിണ്ടാതെ കിടന്നപ്പോഴും ഒന്നുമറിയാത്ത മട്ടിലാണ് ആസിയ പെരുമാറിയത്’.
ആസിയക്ക് ബന്ധമുണ്ടെന്ന് പറയുന്ന പയ്യന് 20 വയസേ ഉള്ളൂ. ഇവളെ സ്വീകരിക്കുക പോലും ചെയ്യില്ല. കാരണം കല്യാണം കഴിഞ്ഞതോ കുട്ടിയുള്ളതോ ഒന്നും അവനറിയില്ല. അവനോട് മറിച്ചുവച്ചതാണ് എല്ലാം. നുണ പറഞ്ഞ് പറ്റിക്കുകയായിരുന്നു. പക്ഷേ ആസിയ വിവാഹം കഴിച്ചതാണെന്നും കുഞ്ഞുണ്ടെന്നും പിരിഞ്ഞ് താമസിക്കുകയാണെന്നുമൊക്കെ അവനോട് ഞാനാണ് പറഞ്ഞത്. അയാളൊരു തെറ്റും ചെയ്തിട്ടില്ല. ഇവളോട് ഭര്‍ത്താവിനൊപ്പം പോകാനും കുഞ്ഞിനൊപ്പം ജീവിക്കാനുമാണ് പറഞ്ഞത്. ഹാജിറ പറഞ്ഞു.
Read Also : മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; അമ്മയെ കസ്റ്റഡിയിലെടുത്തു
‘അവനൊപ്പം പോകണമെങ്കില്‍ പൊയ്‌ക്കോട്ടെ. കുഞ്ഞിനെ കൊല്ലണമായിരുന്നോ. ഞാന്‍ പൊന്നുപോലെ നോക്കിയേനെ. അവനെ മിക്കപ്പോഴും നോക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം ഞാനായിരുന്നു. അവന് ഉപ്പയും ഉമ്മയും ഞങ്ങളായിരുന്നു.. ആസിയക്കൊപ്പം ഉറങ്ങാന്‍ നേരം മാത്രമേ കുഞ്ഞ് കിടക്കാറുള്ളൂ. എപ്പോഴും എന്റെ കൂടെയാണ്’ ആസിയയുടെ സഹോദരി ട്വന്റിഫോറിനോട് പ്രതികരിച്ചു.
ഇന്നലെയാണ് മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ചുട്ടിപ്പാറ സ്വദേശി ആസിയ അറസ്റ്റിലായത്. എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി ഷമീര്‍മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട ഷാനു. ഇന്നലെ രാവിലെ ഷാനുവിനെ അമ്മയുടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also : ഉത്സവത്തിനിടെ രണ്ടേകാൽ വയസുകാരനെയും പിതാവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിൽ
ഇതിനിടെ കൊലപാതകത്തില്‍ ആസിയയുടെ സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും പങ്കുണ്ടെന്ന് കുഞ്ഞിന്റെ മുത്തച്ഛന്‍ പറഞ്ഞു. കേസില്‍ സമഗ്ര അന്വേഷണം വേണമെന്നും മുത്തച്ഛന്‍ ഇബ്രാഹിം ആവശ്യപ്പെട്ടു.
Story Highlights: 3years old child murder mother’s sister response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here