ഉടുമ്പിനോട് ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ

ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയ നാല് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് സംഭവം. കാട്ടിൽ വേട്ടക്കെത്തിയവർ കടുവ സങ്കേതത്തിൻ്റെ ഉള്ളിലെത്തി ഉടുമ്പിനെ കൂട്ടം ചേർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കാടിനുള്ളിൽ കറങ്ങിനടക്കുന്ന ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന് ഇവരുടെ മൊബൈൽ ഫോണുകൾ മഹാരാഷ്ട്ര വനംവകുപ്പ് പരിശോധിച്ചു. ഇതിൽ ലൈംഗികാതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവിയാണ് ഉടുമ്പ്.
Story Highlights: Bengal monitor lizard raped arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here