Advertisement

ഒടിടി പ്ലാറ്റ്ഫോമുമായി ഫിഫ; ഇനി മത്സരങ്ങൾ സൗജന്യമായി കാണാം

April 13, 2022
Google News 2 minutes Read

സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഫിഫ. ഫിഫ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിൽ സൗജന്യമായി മത്സരങ്ങളും ഡോക്യുമെൻ്ററികളും കാണാം. ഖത്തർ ലോകകപ്പ് സമയത്ത് പണം മുടക്കി ഉപയോഗിക്കാവുന്ന പ്ലാനുകൾ അവതരിപ്പിക്കും. ലോകകപ്പ് മത്സരങ്ങൾ എല്ലാം സംപ്രേഷണം ചെയ്യുമോ എന്നതിൽ വ്യക്തതയില്ലെങ്കിലും ഫിഫ നടത്തുന്ന മത്സരങ്ങളൊക്കെ ഇതിൽ കാണാൻ കഴിയുമെന്നാണ് സൂചന.

ഒരു മാസം 1400 മത്സരങ്ങളിലധികം ഈ ഒടിടി പ്ലാറ്റ്ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ലോകമെമ്പാടും നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾ സൗജന്യമായി ആരാധകരിലേക്ക് എത്തിക്കുകയാണ് ഫിഫ പ്ലസിൻ്റെ ലക്ഷ്യം. വനിതാ ഫുട്ബോളിനും ഒടിടിയിൽ പ്രാധാന്യം നൽകും. ജിയോബ്ലോക്കിങ് ഉപയോഗിച്ച് വിവിധ ഇടങ്ങളിൽ വിവിധ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. പ്ലേസ്റ്റേഷനിലും ആപ്പ്സ്റ്റോറിലും ആപ്പ് ലഭ്യമാണ്. https://www.fifa.com/fifaplus/en എന്ന സൈറ്റിലും ഒടിടി സൗകര്യം ലഭ്യമാണ്.

Story Highlights: fifa plus ott platform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here