ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു നാട്ടുകാരന്‍ മരിച്ചു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശി സതീഷ് കുമാര്‍ സിംഗാണ് മരിച്ചത്. ഡ്രൈവറായിരുന്ന ഇയാളെ ഭീകരര്‍ മറഞ്ഞിരുന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ തന്നെ സതീഷ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. (man shot by terrorist in kashmir)
ഈ കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ ഉടന്‍ കണ്ടെത്തുമെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കൊലപാതകത്തെ അപലപിച്ചു. ജമ്മുവിന് പുറത്തുനിന്നെത്തിയവരെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണ പരമ്പര ആരംഭിച്ചത് കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തിലാണെന്നും അക്രമസംഭവങ്ങള്‍ തടയാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
Story Highlights: man shot by terrorist in kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here