നെഞ്ചിടിപ്പ്, തലകറക്കം എന്നിവ ലക്ഷണങ്ങൾ; എന്താണ് മയോട്ടോണിക് ഡിസ്‌ട്രോഫി ?

ലോകപ്രശസ്ത കൊമേഡിയൻ ഗിൽബേർട്ട് ഗോട്ട്ഫ്രീഡിന്റെ വിയോഗ വാർത്തയുടെ ആഘാതത്തിലാണ് സിനിമാ ലോകം. 67 കാരനായ ഗിൽബേർട്ട്ട് ഇന്നലെയാണ് വിട പറഞ്ഞത്. ഏറെ നാളുകളായി മയോട്ടോണിക് ഡിസ്‌ട്രോഫി ടൈപ്പ് 2 എന്ന രോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം. ഇതോടെ അസുഖത്തെ കുറിച്ചുള്ള ചർച്ചകളായി സമൂഹമാധ്യമങ്ങളിൽ. എന്താണ് മയോട്ടോണിക് ഡിസ്‌ട്രോഫി ടൈപ്പ് 2 ? എന്തൊക്കെയാണ് ലക്ഷണങ്ങൾ ? എങ്ങനെ തിരിച്ചറിയാം ? ( myotonic dystrophy symptoms )
എന്താണ് മയോട്ടോണിക് ഡിസ്‌ട്രോഫി ടൈപ്പ് 2 ?
യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ജെനറ്റിക് ആൻഡ് റെയർ ഡിസീസസ് ഇൻഫർമേഷൻ സെന്റർ നൽകുന്ന വിശദീകരണം പ്രകാരം മയോട്ടോണിക് ഡിസ്‌ട്രോഫി ടൈപ്പ് 2 എന്നാൽ പേശികൾക്ക് വരുന്ന ക്ഷീണവും, രോഗം പുരോഗമിക്കുംതോറും അതിന്റെ തൂക്കത്തിൽ വരുന്ന കുറവുമാണ്. ഒരു വ്യക്തിയുടെ 20-30 വയസിനുള്ളിൽ തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. മയോട്ടോണിയയാകും ആദ്യം അനുഭവപ്പെടുക. ഒരു പേശിയിൽ മുറുക്കം വന്നതിന് ശേഷം അതിനെ റിലാക്‌സ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് മയോട്ടോണിയ. ഉദാഹരണം : ഷേക്ക് ഹാൻഡ് നൽകിയിട്ട് കൈ വിടുവിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ.
കഴുത്ത്, വിരലുകൾ, കൈ മുട്ട്, അരക്കെട്ട് എന്നിവിടങ്ങളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. മുഖത്തെയും കാലിലേയും മസിലുകളേയും ചിലരിൽ ഇത് ബാധിക്കാറുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനത്തേയും ഇത് ബാധിക്കാം.
Read Also : പ്രഭാത ഭക്ഷണം ഉപേക്ഷിക്കാറുണ്ടോ? കാത്തിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ…
ഗോട്ട്ഫ്രീഡിന് മയോട്ടോണിക് ഡിസ്‌ട്രോഫി ടൈപ്പ് 2 മൂലം ഹൃദയമിടിപ്പിൽ താളപിഴകളുണ്ടായിരുന്നു. ഹൃദയത്തിന്റെ ലോവർ ചേംബറുകൾ വേഗത്തിൽ മിടിക്കുമായിരുന്നു (അരിത്മിയ). ഇത് ശരീരത്തിൽ ഓക്‌സിജൻ എത്തിക്കുന്ന പ്രക്രിയ ബുദ്ധിമുട്ടിലാക്കും. ഹൃദയമിടിപ്പിലെ ഇത്തരം താളപ്പിഴകൾ ശരീരത്തിലെ ബ്ലഡ് പ്രഷർ താഴുന്നതിനും, തലകറക്കത്തിനും കാരണമാകും. ഹൃദയാഘാതത്തിലേക്ക് വരെ വഴിവെച്ചേക്കാം.
പേശികളുടെ ബലക്കുറവ് ചിലരിൽ ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്, മലബന്ധം തുടങ്ങിയ അവസ്ഥയിലേക്ക് എത്തിക്കും. സ്ത്രീകളിൽ ഗർഭകാലത്ത് രോഗം വെല്ലുവിളിയാകാറുണ്ട്.
Story Highlights: myotonic dystrophy symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here