റാഷിദ് ഖാനെ നിലനിർത്താൻ പണമുണ്ടായിരുന്നില്ല; വിശദീകരിച്ച് മുത്തയ്യ മുരളീധരൻ

അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാനെ ടീമിൽ നിലനിർത്താത്തതിനെതിരെ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. റാഷിദിനു പകരം ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയാണ് മെഗാ ലേലത്തിനു മുൻപ് സൺറൈസേഴ്സ് നിലനിർത്തിയത്. എന്തുകൊണ്ട് റാഷിദിനെ നിലനിർത്തിയില്ല എന്നതിൽ ഇപ്പോൾ സൺറൈസേഴ്സ് മാനേജ്മെൻ്റ് വിശദീകരണം നൽകിയിരിക്കുകയാണ്. തങ്ങൾ റാഷിദിനെ ഒഴിവാക്കിയതല്ലെന്നും നിലനിർത്താൻ തങ്ങളുടെ കൈവശം പണമുണ്ടായിരുന്നില്ല എന്ന് ടീമിൻ്റെ സ്പിൻ ബൗളിംഗ് പരിശീലകൻ മുത്തയ്യ മുരളീധരൻ പറഞ്ഞു. സൺറൈസേഴ്സ് ഒഴിവാക്കിയ റാഷിദ് ഖാനെ ലേലത്തിനു മുൻപ് പുതിയ ടീമുകളിൽ ഒന്നായ ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചിരുന്നു. 15 കോടി രൂപയാണ് താരത്തിനായി ഗുജറാത്ത് മുടക്കിയത്.
14 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് കെയിൻ വില്ല്യംസണെ നിലനിർത്തിയത്. വില്ല്യംസണൊപ്പം ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്ക്, ജമ്മു കശ്മീർ ഓൾറൗണ്ടർ അബ്ദുൽ സമദ് എന്നിവരെയും സൺറൈസേഴ്സ് നിലനിർത്തി. സീസണിൽ ഗുജറാത്തിനായി 4 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റാണ് റാഷിദിനുള്ളത്.
Story Highlights: rashid khan sunrisers hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here