Advertisement

വഖഫ് നിയമനം; ഭരണഘടന സാധുത ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

April 13, 2022
Google News 3 minutes Read

വഖഫ് നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് നിലപാട് വ്യക്തമാക്കിയത്. വഖഫ് നിയമം കാരണം ഹര്‍ജിക്കാരന്റെ ഏതെങ്കിലും അവകാശം ലംഘിക്കപ്പെട്ടതായി കാണുന്നില്ല. നിയമനിര്‍മാണ സഭകള്‍ പാസാക്കുന്ന നിയമത്തെ ചോദ്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹര്‍ജിക്കാരനോട് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇടപെടാനാകില്ലെന്ന കോടതി നിലപാടിനെ തുടര്‍ന്ന് ബിജെപി നേതാവ് അഡ്വ.അശ്വിനി ഉപാധ്യായ ഹര്‍ജി പിന്‍വലിച്ചു.

Story Highlights: Waqf appointment; The Supreme Court has said it cannot intervene in a petition questioning the validity of the constitution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here