താമരശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്

കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും ആണ് പരുക്കേറ്റത്. ബംഗ്ലൂരുവില്‍ നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തേക്ക് കുതിക്കുകയും ഈ സമയം താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു. മരത്തിലിടിച്ചാണ് കാര്‍ നിന്നത്.
സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശ്ശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ് ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മിലന്‍, കൊച്ചി സ്വദേശി ഹരീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights: accident in thamarassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here