ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത പേസർ; ആന്യ ശ്രബ്സോൾ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റ് താരം ആന്യ ശ്രബ്സോൾ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ കളിച്ച ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ ആന്യ രാജ്യാന്തര ജഴ്സിയിൽ 173 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 227 വിക്കറ്റുകളും താരത്തിനുണ്ട്. രണ്ട് ലോകകപ്പുകളും രണ്ട് ആഷസും നേടിയ ഇംഗ്ലണ്ട് ടീമിൽ ആന്യ അംഗമായിരുന്നു.
30കാരിയായ ആന്യ 2017 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തിയ ആന്യ ഇന്ത്യയെ ഒറ്റയ്ക്ക് തകർത്തെറിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.4 ഓവറിൽ 219 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
Story Highlights: Anya Shrubsole retirement international cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here