ബ്രൂക്ക്ലിൻ സബ്‌വേ വെടിവയ്പ്പ്: ഒരാൾ പിടിയിൽ

ന്യൂയോർക്കിലെ സബ്‌വേ സ്‌റ്റേഷനിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ഫ്രാങ്ക് ആർ ജെയിംസ്(62) എന്നയാളെ മാൻഹട്ടനിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അക്രമികൾക്ക് വാഹനം വാടകയ്‌ക്കെടുത്ത് നൽകിയത് ഇയാളെന്നാണ് നിഗമനം. 62-കാരൻ തന്നെയാണോ വെടിവയ്പ്പ് നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതിയുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജെയിംസിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അധികൃതർ പരിശോധിക്കുകയാണ്. അക്കൗണ്ട് വഴി യുഎസിനെ വംശീയ വിദ്വേഷമുള്ള സ്ഥലമായി ചിത്രീകരിക്കുകയും, ന്യൂയോർക്ക് സിറ്റി മേയറെ അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബ്രൂക്ക്ലിൻ സബ്‌വേ സ്‌റ്റേഷനിൽ വെടിവയ്പ്പ് ഉണ്ടായത്. സണ്‍സെറ്റ് പാര്‍ക്കിലെ 36-ാമത് സെന്റ് സ്റ്റേഷനിലായിരുന്നു ആക്രമണം.
സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. മാന്‍ഹട്ടനിലേക്കുള്ള വഴിയില്‍ ജീവനക്കാരുടെ തിരക്കേറിയ സമയത്തായിരുന്നു വെടിവയ്പ്പ്. കറുത്തവര്‍ഗക്കാരായ ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് വെടി ഉതിര്‍ത്തതെന്ന് ദൃസാക്ഷികള്‍ പറയുന്നു. ഇവര്‍ എം.ടി.എ യൂണിഫോം, ഗ്യാസ് മാസ്‌ക് എന്നിവ ധരിച്ചിരുന്നു. വെടിയുതിര്‍ക്കുന്നതിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്‌ഫോടക വസ്തുക്കളൊന്നും ലഭിച്ചിരുന്നില്ല.
Story Highlights: Brooklyn subway shooting Man wanted in attack arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here