Advertisement

കൊവിഡ് കേസുകൾ ഉയരുന്നു: ഡൽഹിയിൽ സ്കൂളുകൾക്ക് നിർദ്ദേശം

April 14, 2022
Google News 1 minute Read
delhi school covid 19 cases update

ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് മാർഗനിർദ്ദേശം. സ്‌കൂളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ അറിയിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ്ക് ധരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലികുനനത്തിൽ വീഴ്ച വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്‌കൂൾ മുഴുവനായോ ഭാഗികമായോ അടച്ചിടണം. ഉടൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ഡൽഹിയിലെ എൻസിആർ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ബുധനാഴ്ച ഡൽഹിയിൽ 299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Story Highlights: delhi school covid 19 cases update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here