Advertisement

ഷോപിയാനിൽ ഏറ്റുമുട്ടലിൽ; 4 ഭീകരരെ വധിച്ചു

April 14, 2022
Google News 1 minute Read
encounter-breaks-out-in-shopian-4-terrorists-killed

ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 4 ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം. ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സേന പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറിലെ നാല് ഭീകരരെ വധിച്ചതായി കശ്മീർ ഐജിപി അറിയിച്ചു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.

Story Highlights: encounter breaks out in shopian 4 terrorists killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here