ഗുജറാത്തിനെതിരെ 193 റണ്‍സ് വിജയലക്ഷ്യം; രാജസ്ഥാന് മോശം തുടക്കം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സാണ് തുണയായത്. 52 പന്തുകൾ നേരിട്ട ഹാര്‍ദിക് 87 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ദേവദത്ത് പടിക്കലാണ് പുറത്തായത്.
മോശം തുടക്കമായിരുന്നു ഗുജറാത്തിന്. രണ്ട് വിക്കറ്റ് വീണ ശേഷം ക്രീസിൽ എത്തിയ ഹാര്‍ദിക് പതിയെ റണ്‍ നിരക്ക് ഉയര്‍ത്തി. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക്- മനോഹര്‍ സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. ഗുജറാത്തിന്റെ ഇന്നിംഗിന് കരുത്തായതും ഈ കൂട്ടുകെട്ടാണ്.
ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Story Highlights: ipl gt vs rr updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here