Advertisement

ഐവറി ബിൽഡുകൾ ഓർമ്മയായിട്ടില്ല; ഉണ്ട് ലുയിസിയാനയിലെ കാടുകളിൽ ജീവനോടെ

April 14, 2022
Google News 2 minutes Read

ലോകത്തിലെ ഏറ്റവും വലിയ മരംകൊത്തികളിലൊന്നാണ് ദൈവ പക്ഷി എന്ന പേരിൽ അറിയപ്പെടുന്ന ഐവറി ബിൽഡ് അഥവാ മരംകൊത്തി. ഐവറി ബിൽഡ് മരംകൊത്തിയടക്കം 23 ജീവിവർ​ഗങ്ങൾ ഭൂമിയിൽ നിന്ന് നാമാവശേഷമായതായി കഴിഞ്ഞ വർഷമാണ് ​ഗവേഷകരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ യു.എസ്. സര്‍ക്കാര്‍ ഏജന്‍സിയായ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് പട്ടിക പുറത്ത് വിട്ടത്. 1944-ലിനുശേഷം ഇവയെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കാത്തതിനാലായിരുന്നു ഇത്തരത്തിൽ ഒരു പട്ടിക ഏജൻസി പുറത്ത് വിട്ടത്. വനനശീകരണമാണ് ഇവയുടെ നാശത്തിന് പ്രധാന കാരണമായി ചൂണ്ടികാണിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ ഐവറി ബിൽഡ്‌ ഭൂമിയിൽ ജീവനോടെയുണ്ടെന്ന കണ്ടെത്തലുമായിട്ടാണ് ഗവേഷകർ രം​ഗത്ത് വന്നിരിക്കുന്നത്. ലുയിസിയാനയിലെ കാടുകളിൽ ഐവറി ബിൽഡ് ഇപ്പോഴും ജീവിക്കുന്നുണ്ടെന്നാണ് ​ഗവേഷകരുട പുതിയ കണ്ടെത്തൽ. യു.എസ്. പിറ്റ്സ്ബർഗിലെ നാഷണൽ ഏവിയറി ഡയറക്ടർ സ്റ്റീവ് ലാറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ. മൂന്നു വർഷം നീണ്ട തിരച്ചിലിന് ശേഷമാണ് മരംകൊത്തികളെ കണ്ടെത്തിയതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഡ്രോൺ ക്യാമറ അടക്കമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ച് കൊണ്ടാണ് പക്ഷികളുടെ ചിത്രങ്ങളും, ശബ്ദങ്ങളും ​ഗവേഷകർ പകർത്തിയത്.

ഐവറി ബിൽഡ് മരംകൊത്തികളുടെ പ്രത്യേകതകളെ ഒന്ന് പരിശോധിക്കുകയാണെങ്കിൽ കറുപ്പും വെളുപ്പും തൂവലുകളാണ് ഈ മരംകൊത്തികൾക്ക് ഉള്ളത്. ഇത് ലോകത്തെ ഏറ്റവും വലിയ മരംകൊത്തിയായ ഇംപീരിയൽ മരംകൊത്തിയുമായുള്ള അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. കൂർത്ത ചുവന്ന പൂവും ഇളംമഞ്ഞ നിറത്തിലുള്ള കണ്ണുകളുമാണ് ഐവറി ബിൽഡിനെ മറ്റ് മരംകൊത്തികളുമായി താരതമ്യം ചെയ്യുമ്പോൾ വേറിട്ട് നിർത്തുന്നത്.

Read Also : 27 കോളേജുകളിൽ പ്രവേശനം; 30 കോടി രൂപയുടെ സ്കോളർഷിപ്പുകൾ; അത്ഭുതം ഈ പതിനെട്ടുകാരൻ…

51 സെന്റീമീറ്റർവരെ നീളവും 450 മുതൽ 570 വരെ ഗ്രാം തൂക്കവുമുണ്ട് ഈ മരംകൊത്തികൾക്ക്. ഐവറി ബിൽഡുകളുടെ വാസസ്ഥലം തെക്കുകിഴക്കൻ യു.എസും ക്യൂബയുമാണ്. ലുയിസിയാനയിലെ കാടുകളിൽ നിന്ന് ജീവനോടെ കണ്ടെത്തിയ ഐവറി ബിൽഡുകളെ സൂചിപ്പിക്കുന്നത് പക്ഷികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് ഗവേഷകർ നൽകുന്ന വിശദീകരണം.

Story Highlights: ivory bill woodpecker not extinct researchers say

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here