നിറം മാറുന്ന കൃത്രിമ ത്വക്ക് നിർമിച്ച് കൊറിയൻ ഗവേഷകർ

ഓന്തിനെപ്പോലെ നിറം മാറുന്ന കൃത്രിമ ത്വക്ക് നിർമിച്ച് ദക്ഷിണ കൊറിയൻ ഗവേഷകർ. ചുറ്റുപാടുകൾക്കനുസരിച്ച് നിറം മാറാൻ ഈ കൃത്രിമ ത്വക്കിനു സാധിക്കും. സോൾ ദേശീയ സർവകലാശാലയിലെ പ്രൊഫസർ കോ സ്യൂങ് ഹ്വാൻ്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് നിറം മാറുന്ന ഒരു പ്രത്യേക തരം മഷിയാണ് ത്വക്കിൽ ഉപയോഗിച്ചിരിക്കുന്നത്. കുഞ്ഞൻ ഹീറ്ററുകളാണ് ഇവയെ നിയന്ത്രിക്കുന്നത്. (Researchers Color Changing Skin)
തെർമോക്രോമിക് ലിക്വിഡ് ക്രിസ്റ്റൽ മഷിയും ലംബമായി ഘടിപ്പിച്ചിരിക്കുന്ന മൾട്ടിലെയർ സിൽവർ നാനോവയർ ഹീറ്ററുകളുമാണ് ഇതിലെ പ്രധാന വസ്തുക്കൾ. നിറം മനസ്സിലാക്കാൻ ശേഷിയുള്ള സെൻസറുകളും ഇതിലുണ്ട്. സെൻസർ മനസ്സിലാക്കുന്ന നിറം അനുകരിക്കുകയാണ് കൃത്രിമ ത്വക്ക് ചെയ്യുക. 100 മൈക്രോമീറ്ററിലും താഴെയാണ് ഈ ത്വക്കിൻ്റെ കട്ടി. മനുഷ്യൻ്റെ രോമത്തെക്കാൾ കട്ടി കുറവ്.
Story Highlight: Researchers Create Color Changing Artificial Skin
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!