Advertisement

എംജി സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷകയെ ചർച്ചയ്ക്ക് വിളിച്ച് വിസി

November 8, 2021
Google News 2 minutes Read
mg university researcher protest

എംജി സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക വിദ്യാർത്ഥിനിയെ ചർച്ചയ്ക്ക് വിളിച്ച് വൈസ് ചാൻസിലർ. വിസിയുടെ നേതൃത്വത്തിലാവും ചർച്ച. ചർച്ചയ്ക്കായി ഗവേഷക എത്തിയിട്ടുണ്ട്. നിയമസഭയിലടക്കം വിഷയം ചർച്ചയായ സാഹചര്യത്തിൽ അടിയന്തിര പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ ചർച്ചയ്ക്ക് വിളിച്ചത്. (mg university researcher protest)

നേരത്തെ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം എടുത്ത തീരുമാനങ്ങൾ ഉത്തരവായി ലഭിക്കണമെന്ന് ഗവേഷക വിദ്യാർത്ഥിനി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഉത്തരവ് പ്രിൻ്റ് ചെയ്ത് സമരപന്തലിൽ എത്തിച്ചു. എന്നാൽ, ഇതിൽ ചില തിരുത്തലുകൾ വേണമെന്ന് ഗവേഷക ആവശ്യപ്പെട്ടു. ഒന്നര വർഷം കൂടി ഗവേഷണം തുടരാൻ ഇവർക്ക് അനുവദിച്ച് നൽകി. അതിനുള്ള ഫെലോഷിപ്പ് ഉറപ്പുവരുത്തും. 2023 മാർച്ച് മാസത്തിനു മുന്നോടിയായി ഗവേഷണം പൂർത്തിയാക്കിയാൽ മതിയാവും. ഇതൊക്കെ രേഖപ്പെടുത്തി പ്രിൻ്റ് ചെയ്ത് നൽകണമെന്നും ഗവേഷക ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത്.

Read Also : പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർ കേൾക്കാൻ തയാറാകണമെന്ന് ഗവേഷക വിദ്യാർത്ഥിനി

നേരത്തെ, സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ഗവേഷക വിദ്യാർത്ഥിനി രംഗത്തെത്തിയിരുന്നു. എസ്‌സി-എസ്ടി കേസ് അട്ടിമറിച്ചത് സിപിഐഎം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണവിധേയനെ നാളിതുവരെ സംരക്ഷിച്ചത് സിപിഐഎമ്മാണെന്നും സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും പരാതിക്കാരി കുറ്റപ്പടുത്തി.

സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടിരുന്നു. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല അനുഭാവ പൂർവമായ സമീപനം സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രശ്നങ്ങൾ ഗവർണർ തന്നെ കേൾക്കാൻ തയാറാകണമെന്ന് വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. വൈകിയാണെങ്കിലും ഗവർണർ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. താൻ പത്ത് വർഷമായി ജാതി വിവേചനം അനുഭവിക്കുകയാണെന്നും നന്ദകുമാർ കളരിക്കലിനെ ഗവർണർ വിശ്വസിച്ചിരിക്കുകയാണെന്നും പറഞ്ഞ ഗവേഷക വിദ്യാർത്ഥിനി വിഷയം പഠിക്കാതെ എങ്ങനെ ഒത്തുതീർപ്പാക്കണമെന്ന് പറയാൻ സാധിക്കുമെന്നും പ്രതികരിച്ചു.

Story Highlights : mg university dalit researcher protest update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here