Advertisement

പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർ കേൾക്കാൻ തയാറാകണമെന്ന് ഗവേഷക വിദ്യാർത്ഥിനി

November 7, 2021
Google News 2 minutes Read

എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല അനുഭാവ പൂർവമായ സമീപനം സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രശ്നങ്ങൾ ഗവർണർ തന്നെ കേൾക്കാൻ തയാറാകണമെന്ന് എം ജി സർവകലാശാല വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. വൈകിയാണെങ്കിലും ഗവർണർ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. താൻ പത്ത് വർഷമായി ജാതി വിവേചനം അനുഭവിക്കുകയാണെന്നും നന്ദകുമാർ കളരിക്കലിനെ ഗവർണർ വിശ്വസിച്ചിരിക്കുകയാണെന്നും പറഞ്ഞ ഗവേഷക വിദ്യാർത്ഥിനി വിഷയം പഠിക്കാതെ എങ്ങനെ ഒത്തുതീർപ്പാക്കണമെന്ന് പറയാൻ സാധിക്കുമെന്നും പ്രതികരിച്ചു.

Read Also : സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ; സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ഗവേഷക

അതേസമയം സിപിഐഎമ്മിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ എം ജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനി രംഗത്തെത്തി . എസ് സി-എസ് ടി കേസ് അട്ടിമറിച്ചത് സി പി ഐ എം ഇടപെട്ടാണെന്ന് ഗവേഷക ആരോപിക്കുന്നു. ആരോപണവിധേയനെ നാളിതുവരെ സംരക്ഷിച്ചത് സി പി ഐഎമ്മാണെന്നും സിപിഐഎം ഫാസിസം കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും പരതിക്കാരി കുറ്റപ്പടുത്തി.

Story Highlights : arif mohammad khan – mg university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here