Advertisement

ചങ്ക് ബസ് ഇനിയും ഓടും അതേറൂട്ടിൽ; ചങ്ങനാശ്ശേരി-വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസിന്റെ ഓട്ടം നിൽക്കില്ല…

April 14, 2022
Google News 2 minutes Read

ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റിനായി വഴിമാറികൊടുത്ത കെഎസ്ആർടിസിയിലെ ‘സൂപ്പർ സ്റ്റാർ’ ചങ്ങനാശേരി–വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് ജീവനക്കാരുടെ വികാരനിർഭരമായ വിടവാങ്ങൽ. ബസ് ജീവനക്കാർക്കും ആളുകൾക്കും ഏറെ പ്രിയപ്പെട്ട ബസ് അതെ രീതിയിൽ അതെ റൂട്ടിൽ നിലനിർത്താൻ സിഎംഡി നിർദേശം നൽകി. ദീർഘദൂര സർവീസുകൾ നടത്തുന്ന സൂപ്പർ ക്ലാസ് ബസുകൾ 5 വർഷം കഴിഞ്ഞാൽ മാറ്റണമെന്നാണ് നിയമം. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് 7 വർഷമായി വർധിപ്പിച്ചിരുന്നു.

ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവീസ്, കാലപഴക്കം, സർവീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് 5 വർഷവും 3 മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവീസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചത്.

Read Also : “ഇത് അവരുടെ സ്വപ്നഭവനം”; മാതാപിതാക്കൾക്കായി ഒരു 20 വയസുകാരന്റെ സമ്മാനം…

മറ്റൊരു ബസിനും ലഭിക്കാത്ത യാത്രയയപ്പാണ് ഈ ബസിന് ലഭിച്ചിരിക്കുന്നത്. ബസിന് മേൽ തലവെച്ച് കരയുന്ന ഡ്രൈവറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പാലക്കാട് മുതൽ ബസ് ഓടിക്കുന്ന പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നു, കണ്ടക്ടർ ചങ്ങനാശേരി ഡിപ്പോയിലെ ബിനോ മോൻ എന്നിവരുടെ യാത്രപറച്ചിൽ ചിത്രങ്ങളാണ് വൈറലായത്. യാത്രക്കാരുടെ പ്രിയപ്പെട്ട ബസ് ആയിരുന്നു ഇത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് ചങ്ങനാശേരിയിൽ നിന്നാണു ബസ് പുറപ്പെട്ടിരുന്നത്. 1999 ലാണ് ബസ് സർവീസ് ആരംഭിക്കുന്നത്. സമൂഹമാധ്യമ കൂട്ടായ്മകളും ബസ് ജീവനക്കാരും തുടങ്ങി ഒട്ടേറെ ആരാധകർ ഈ ബസിനുണ്ട്. കോട്ടയത്ത് നിന്നും തൊടുപുഴയിൽ നിന്നും ബസ് സർവീസ് ആരംഭിക്കണമെന്ന അഭിപ്രായം തുടക്ക കാലത്ത് ഉണ്ടായിരുന്നെങ്കിലും ചങ്ങനാശ്ശേരിയിൽ നിന്ന് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

Story Highlights: ksrtc to retain changanassery-velankanni super express bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here