Advertisement

എസ്റ്റേറ്റ് കുളത്തില്‍ വീണ് പിടിയാന; ഒടുവില്‍ ചാലുകീറി രക്ഷാപ്രവര്‍ത്തനം

April 14, 2022
Google News 2 minutes Read

വയനാട് ബ്രഹ്മഗിരി എസ്റ്റേറ്റിലെ കുളത്തില്‍ വീണ പിടിയാനയെ രക്ഷിച്ചു. വനം വകുപ്പ് കുളത്തില്‍ നിന്ന് ചാലുകീറിയാണ് ഒരു മണിക്കുറിനുള്ളില്‍ ആനയെ രക്ഷിച്ചത്. ആനയെ കാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ശബ്ദം കേട്ടെത്തിയ വനപാലകരാണ് കാട്ടാനയെ കുളത്തില്‍ വീണ നിലയില്‍ കണ്ടത്. ഡെപ്യൂട്ടി റേഞ്ചര്‍ ജയപ്രസാദിന്റെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വനപാലകര്‍ അറിയിച്ചു. വനത്തോട് ചേര്‍ന്നുള്ളതാണ് ബ്രഹ്മഗിരി എസ്‌റേറ്റ്. ഇവിടെ സ്ഥിരമായി ആന ശല്യമുള്ള മേഖലയാണ്.

Story Highlights: Pitiana falling into estate pool; Finally the ditch rescue operation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here