Advertisement

നാലാം ജയം തേടി ഗുജറാത്ത്; എതിരാളികൾ സഞ്ജുവിൻ്റെ രാജസ്ഥാന്‍

April 14, 2022
1 minute Read
rajasthan-royals-vs-gujarat-titans

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ മൂന്ന് റണ്‍സിന്റെ ആവേശ ജയം തേടിയാണ് രാജസ്ഥാന്റെ വരവ്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട ക്ഷീണത്തിലാണ് ഗുജറാത്തെത്തുന്നത്. വൈകീട്ട് 7.30ന് നവി മുംബൈയിലാണ് മത്സരം.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാനാണ് രാജസ്ഥാന്‍ റോയല്‍സ്. കരുത്തുറ്റ പ്രകടനമാണ് നിലവിൽ രാജസ്ഥാന്‍ കാഴ്ചവയ്ക്കുന്നത്. സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ പേസും ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരുടെ സ്പിന്നും ടീമിന് കരുത്ത് നല്‍കുന്നു.

സീസണില്‍ ഹാട്രിക് ജയം നേടിയ ഗുജറാത്തിന് അവസാന മത്സരത്തില്‍ ഹൈദരാബാദിനോട് കാലിടറിയെങ്കിലും തിരിച്ചുവരാന്‍ ടീമിന് കരുത്തുണ്ട്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ സ്ഥിരത കാണിക്കുന്നുണ്ട്. എന്നാലും ശുബ്മാന്‍ ഗില്ലാണ് പ്രധാന പ്രതീക്ഷ. മാത്യു വേഡ് ഇനിയും ഫോമിലേക്കെത്തേണ്ടതായുണ്ട്. ഡേവിഡ് മില്ലറില്‍ നിന്ന് വലിയ ഇന്നിംഗ്സ് ടീം പ്രതീക്ഷിക്കുന്നു. രാഹുല്‍ തെവാത്തിയ മിന്നും ഫിനിഷറാണ്.

ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിക്കൊപ്പം ഹര്‍ദിക്കും ന്യൂബോളില്‍ തിളങ്ങുന്നു. റാഷിദ് ഖാന്റെ സ്പിന്‍ മികവ് ടീമിന്റെ കരുത്താണ്. അതേസമയം റാഷിദ് വലിയൊരു നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. ഒരു വിക്കറ്റ് കൂടി നേടിയാല്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ റാഷിദ് ഖാന് സാധിക്കും.

Story Highlights: rajasthan royals vs gujarat titans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top