Advertisement

യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യ

April 14, 2022
Google News 2 minutes Read
Russia puts 398 members of US Congress in travel ban list

യുഎസ് കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് വിലക്കുമായി റഷ്യ. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജോ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സമീപഭാവിയിൽ റഷ്യയുടെ യാത്രാ നിരോധന പട്ടിക വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. യു‌എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് 800 മില്യൺ യുഎസ് ഡോളറിന്റെ സൈനിക സഹായത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് റഷ്യൻ നീക്കം. ഇതിന് പുറമെ കാനഡയിലെ സെനറ്റിലെ 87 അംഗങ്ങൾക്കെതിരെയും റഷ്യ ഉപരോധം ഏർപ്പെടുത്തി.

Story Highlights: Russia puts 398 members of US Congress in travel ban list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here